Entreprenuership Success Story

Hericon Developers – സ്വപ്‌നങ്ങള്‍ക്ക് പകിട്ടേകുന്ന വിശ്വസ്ത നിര്‍മാണ പങ്കാളി; സ്വപ്‌നങ്ങളെ കൃത്യതയോടെ സഫലീകരിക്കുന്ന നാമധേയം

Spread the love

കേരളത്തില്‍ സ്ഥിരതയോടെ വളര്‍ന്ന് മുന്നേറുന്ന ഒരു വിശ്വസ്ത നിര്‍മാണ കമ്പനിയാണ് Hericon Developers. തിരുവനന്തപുരത്തെ നെടുമങ്ങാടില്‍ നിന്ന് യാത്ര തുടങ്ങി, വര്‍ഷങ്ങളായി സമാഹരിച്ച അനുഭവവും പ്രൊഫഷണല്‍ സമീപനവും കൊണ്ട് ഇന്ന് കേരളത്തിലെ ശ്രദ്ധേയമായി ഉയര്‍ന്നുവരുന്ന കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡുകളിലൊന്നായി Hericon Developers മാറിക്കൊണ്ടിരിക്കുന്നു. ഓരോ പ്രോജക്ടിലും ഗുണമേന്മയും കൃത്യതയും മുന്‍നിര്‍ത്തുന്ന Hericon Developers നിര്‍മാണം എന്ന ആശയത്തെ ക്ലെയ്ന്റിന്റെ സ്വപ്‌നങ്ങളോട് ചേര്‍ത്ത് പുനര്‍നിര്‍വചിക്കുന്നു.

2015ല്‍ തന്‍സീര്‍ എ ആരംഭിച്ച തന്റെ സ്വപ്‌ന സംരംഭത്തിന് കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കും, പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലേക്കും കുറഞ്ഞ കാലം കൊണ്ടുതന്നെ വര്‍ക്കുകള്‍ വ്യാപിപ്പിക്കാന്‍ സാധിച്ചു. റസിഡന്‍ഷ്യല്‍, കോമേഴ്‌സ്യല്‍, ഇന്റീരിയര്‍, റെനോവേഷന്‍ ഉള്‍പ്പടെ All in One Construction Solutions നല്‍കുന്ന Hericon Developers ക്ലെയ്ന്റിന്റെ സ്വപ്‌നത്തോട് ചേര്‍ന്ന് പ്രായോഗികവും ആധുനികവുമായ നിര്‍മാണ ആശയങ്ങള്‍ അവതരിപ്പിക്കുന്നു. ക്ലെയ്ന്റ് ആവശ്യപ്പെടുന്ന ആര്‍കിടെക്റ്റിന്റെ റഫറന്‍സിനെ അടിസ്ഥാനമാക്കി, ആര്‍ക്കിടെക്ചറല്‍ ക്വാളിറ്റിയും എന്‍ജിനീയറിങ് നിലവാരവും കൂട്ടിച്ചേര്‍ത്ത് മികച്ച ഫിനിഷിങ്ങാണ് Hericon Developers ഉറപ്പാക്കുന്നത്.

ഓരോ ക്ലെയ്ന്റിന്റെയും സ്വപ്‌നവും ബജറ്റും മനസ്സിലാക്കി, കോണ്‍ക്രീറ്റ്, സ്റ്റീല്‍ സ്ട്രക്ചര്‍, ട്രഡിഷണല്‍ മുതല്‍ കണ്‍ടെംപ്രറി വരെയുള്ള എല്ലാ മെറ്റീരിയല്‍ ഓപ്ഷനുകളും ഉള്‍പ്പെടുത്തി കസ്റ്റമൈസ്ഡ് സൊല്യൂഷനുകള്‍ നല്‍കുന്നതാണ് ഇവരുടെ പ്രത്യേകത. നിര്‍മാണത്തിനൊപ്പം മികച്ച കണ്‍സള്‍ട്ടന്‍സി സേവനവും നല്‍കുന്നതിനാല്‍, ‘വീട്’ എന്ന സ്വപ്‌നം സുരക്ഷിതമായ കൈകളിലാണെന്ന ആത്മവിശ്വാസം ക്ലെയ്ന്റുകള്‍ക്ക് നല്‍കാനും Hericon Developers-ന് സാധിക്കുന്നു.

വിജയകരമായി പൂര്‍ത്തിയാക്കിയ നൂറിലധികം പ്രോജക്ടുകളും, ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ വര്‍ധിച്ചുവരുന്ന ആവശ്യകതയും, Hericon Developers-ന് ലഭിച്ച വിശ്വാസത്തിന്റെയും അംഗീകാരത്തിന്റെയും തെളിവുകളാണ്. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ക്കൊപ്പം ഇന്റീരിയര്‍, റെനോവേഷന്‍ എന്നിവയെല്ലാം മികച്ച നിലവാരത്തില്‍ നടത്തിവരുന്നു എന്നതാണ് ഇവരുടെ സ്വീകാര്യതയെ കേരളമാകെ ഉയര്‍ത്തിയതിന് പിന്നിലെ പ്രധാന ഘടകം.

ഭാവിയിലേക്ക് നോക്കുമ്പോള്‍, ഒരു നിര്‍മാണ കമ്പനിയായി മാത്രം ഒതുങ്ങുകയല്ല Hericon Developers ന്റെ ലക്ഷ്യം. കൃത്യത, ഉത്തരവാദിത്വം, ക്രിയേറ്റിവിറ്റി, വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കി കേരളത്തിന്റെ നിര്‍മാണ നിലവാരത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന ശക്തമായ ഒരു ബ്രാന്‍ഡായി വളരുകയാണ് Hericon Developers ന്റെ സ്വപ്‌നം.

ഓരോ പ്രോജക്ടും ഒരു വിജയം മാത്രമല്ല, അവരുടെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ഡിസൈനും വര്‍ക്ക്മാന്‍ഷിപ്പും ഉപയോഗിച്ച് ക്ലെയ്ന്റിന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ Hericon Developers ഇന്ന് ഒരു മികച്ച കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡായി തിരിച്ചറിയപ്പെടുന്നു. അത്തരത്തില്‍ നാളെ കേരളത്തിന് അഭിമാനിക്കാവുന്ന മുന്‍നിര നിര്‍മാണ കമ്പനിയായി ഉയരാന്‍ ഒരുങ്ങുകയാണ് Hericon Developers.

Ph: 9645083788
Facebook: https://www.facebook.com/hericondevelopers

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍